മണ്ണാര്‍ക്കാട്> മധു വധക്കേസില്‍ കൂറുമാറിയ വനം വകുപ്പ് താല്‍ക്കാലിക വാച്ചര്‍ സുനില്‍കുമാറിനെ ജോലിയില്‍ നിന്ന് നീക്കിയതായി സൈലന്റ് വാലി വൈല്‍ഡ് ലൈഫ് വാര്ഡന് എസ് വിനോദ് അറിയിച്ചു.
സൈലന്റ് വാലി ഡിവിഷനു കീഴില്‍ ആദ്യമായാണ് കൂറുമാറിയ ജീവനക്കാരനെ ജോലിയില്‍ നിന്ന് നീക്കുന്നത്. മധു കേസില്‍ നേരത്തെ മണ്ണാര്‍ക്കാട് ഫോറസ്റ്റ് ഡിവിഷനു കീഴിലെ മൂന്ന് താല്‍ക്കാലിക വാച്ചര്‍മാരെ കൂറുമാറിയതിനെ തുടര്‍ന്ന് ഒഴിവാക്കിയിരുന്നു.