ന്യൂഡൽഹി> സുപ്രീംകോടതി ജാമ്യം അനുവദിച്ചിട്ടും മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പന്റെ മോചനത്തിന് കടുത്ത ജാമ്യഉപാധികൾവച്ച് ലഖ്നൗ എൻഐഎ കോടതി. യുപിക്കാരായ രണ്ടുപേരുടെ ഒരു ലക്ഷം രൂപ വീതമുള്ള ആൾജാമ്യമാണ് കോടതി ആവശ്യപ്പെടുന്നത്.
കാപ്പന് യുപിയിൽ പരിചയക്കാരില്ലെന്ന് അഭിഭാഷകർ അറിയിച്ചിട്ടും ഉപാധിയിൽ മാറ്റം വരുത്താൻ എൻഐഎ ജഡ്ജി അനിരുദ്ധ് മിശ്ര കൂട്ടാക്കിയില്ല.
കാപ്പനെതിരെ ഇഡി എടുത്തിട്ടുള്ള കേസ് ചൊവ്വാഴ്ച പരിഗണിക്കുന്നുണ്ട്. ഈ കേസിൽ കൂടി ജാമ്യം ലഭിക്കേണ്ടതുണ്ട്.















