പുഴയ്ക്കൽ> പേരാമംഗലത്ത് പഞ്ചായത്ത് കുളത്തിൽവീണ് ചികിത്സയിലിരുന്ന അമല മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർഥി മരിച്ചു. ആലപ്പുഴ ഓമനപ്പുഴ പാതിരപ്പിള്ളി കൊച്ചിക്കാരൻ വീട്ടിൽ കെ എ ലോറൻസിന്റെ മകൻ നിഖിൽ ലോറൻസ് (21) ആണ് മരിച്ചത്.
കഴിഞ്ഞയാഴ്ചയാണ് അപകടം. സഹവിദ്യാർഥികളുമൊത്ത് നിഖിൽ പഞ്ചായത്ത് കുളത്തിനടുത്ത് കാഴ്ചകാണാൻ പോയിരുന്നു. കുളക്കടവിൽ ഇരിക്കവേ കാൽ വഴുതി കുളത്തിൽ വീഴുകയായിരുന്നു. സുഹൃത്തുക്കൾ ഒച്ചവച്ചതിനെത്തുടർന്ന് ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് നിഖിലിനെ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രണ്ടു ദിവസംമുമ്പ് എറണാകുളം ആസ്റ്റർ മെഡി സിറ്റി ആശുപത്രിയിലേക്ക് മാറ്റി. തിങ്കളാഴ്ച രാവിലെയാണ് മരിച്ചത്. അമ്മ: കെ സി ജാൻസി. സംസ്കാരം നടത്തി.