ബെംഗളൂരു > വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ച തീരുമാനം ശരിവെച്ച കര്‍ണാടക ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ ഈയാഴ്ച വാദം പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി.ബുധനാഴ്ചയോടെ ഹര്‍ജിക്കാരുടെ വാദം തീര്‍ക്കണമെന്ന് ജസ്റ്റിസ് ഹേമന്ത് ഗുപ്ത നിര്‍ദ്ദേശിച്ചു.
കേസില്‍ സുപ്രീംകോടതിയില്‍ ബുധനാഴ്ച വാദം തുടരും. സിഖ് വിഭാഗം അണിയുന്ന തലപ്പാവുമായി ഹിജാബിനെ താരതമ്യം ചെയ്യാനാവില്ലെന്ന് കഴിഞ്ഞയാഴ്ച കേസ് പരിഗണിച്ച ജസ്റ്റിസ് ഹേമന്ദ് ഗുപ്ത അധ്യക്ഷനായ ബഞ്ച് പരാമര്‍ശിച്ചിരുന്നു.