ചേർത്തല
സംസ്ഥാന സാക്ഷരത മിഷന്റെ പത്താംതരം തുല്യത പരീക്ഷ തിങ്കളാഴ്ച തുടങ്ങും. 73–-ാം വയസിൽ പരീക്ഷാർഥിയായി നടി ലീന ആന്റണിയും. നാടകപ്രവർത്തകനും ചിലച്ചിത്ര നടനുമായിരുന്ന പരേതനായ കെ എൽ ആന്റണിയുടെ ഭാര്യയാണ് നാടക–-ചലച്ചിത്രനടി തൈക്കാട്ടുശേരി ഉളവയ്പ് സ്വദേശിനി ലീന.
ഏഴാം ക്ലാസ് വിജയിച്ച് തുടർപഠനം മുടങ്ങിയ ലീന പാണാവള്ളി എൻഎസ്എസ് സ്കൂളിലെ കേന്ദ്രത്തിലാണ് തുല്യത ക്ലാസിൽ പങ്കെടുത്തത്. പ്രേരക് രമണിയുടെ സഹായത്തോടെ പാഠഭാഗങ്ങൾ ഹൃദിസ്ഥമാക്കിയാണ് തയാറെടുപ്പ്. ചേർത്തല ഗവ. ഗേൾസ് എച്ച്എസ്എസിലെ കേന്ദ്രത്തിലാണ് പരീക്ഷ.