ലണ്ടൻ
എലിസബത്ത് രാജ്ഞിയുടെ അന്ത്യത്തോടെ രാജ്യത്തെ രാജവാഴ്ചയുടെ എല്ലാ അധികാരവും സംവിധാനങ്ങളും അവസാനിപ്പിക്കണമെന്ന് ബ്രിട്ടീഷ് കമ്യൂണിസ്റ്റ് പാര്‍ടി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ദരിദ്രർക്കുമേൽ സമ്പത്തിലും വരുമാനത്തിലും അസമത്വം വിതച്ച ഭരണമാണ് എലിസബത്തിന്റെ അന്ത്യത്തോടെ അവശേഷിക്കുന്നത്.
ലാഭക്കൊതിയിലും നികുതി വെട്ടിപ്പിലും ഊന്നി സാമ്രാജ്യത്വ നീക്കങ്ങൾ ഏറ്റവും രൂക്ഷമായി നടപ്പാക്കി. അതുകൊണ്ടുതന്നെ, സമത്വമുള്ള സമൂഹം കെട്ടിപ്പടുക്കുന്നതിനും പുരോഗതിക്കും രാജഭരണം തടസമാണ്.
ജനകീയ പരമാധികാരമെന്നാൽ ജനങ്ങളുടെയും അവർ തെരഞ്ഞെടുത്ത പ്രതിനിധികളുടെയും സർക്കാരിന്റെയും ജനകീയ പ്രസ്ഥാനങ്ങളുടെയും പരമാധികാരമാണെന്ന് പാർടി പരിപാടിയില്‍ വ്യക്തമാക്കുന്നെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടുന്നു.