പാട്ന> ജൂനിയർ പൊലീസ് ഉദ്യോഗസ്ഥരെ എസ്പി ലോക്കപ്പിലടച്ചെന്ന് ആരോപണം. ബിഹാറിലെ നവാഡ നഗരത്തിലാണ് സംഭവം. ജോലി തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഉദ്യോഗസ്ഥരെ എസ്പി ലോക്കപ്പിലടച്ചത്. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
സെപ്തംബർ എട്ടിനായിരുന്നു സംഭവം. എസ്പി ഗൗരവ് മംഗ്ലയാണ് ജൂനിയർ പോലീസുകാരെ നവാഡ നഗർ പോലീസ് സ്റ്റേഷനിലെ ലോക്കപ്പിലടച്ചത്. രണ്ട് മണിക്കൂറളോളം ഇവർ ലോക്കപ്പിൽ കഴിഞ്ഞു. അർദ്ധരാത്രിയോടെയാണ് ഉദ്യോഗസ്ഥരെ ലോക്കപ്പിൽ നിന്ന് പുറത്തുവിട്ടതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ബിഹാർ പോലീസ് അസോസിയേഷൻ രംഗത്തെത്തി.
Video Viral As #Bihar Police Officer Puts 5 Juniors In Lockup, Sparks Anger Within Ranks
ಪೊಲೀಸರಿಗೇ ಜೈಲು!pic.twitter.com/GqLfUgZ01X
— Priyathosh Agnihamsa (@priyathosh6447) September 11, 2022