കാൺപുർ
ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ വീണ്ടും ക്രീസിൽ. റോഡ് സേഫ്റ്റി ലോക പരമ്പരയ്ക്കുള്ള ഇന്ത്യൻ ലെജൻഡ്സിന്റെ ക്യാപ്റ്റനായാണ് സച്ചിൻ കളത്തിലെത്തിയത്. ജോണ്ടി റോഡ്സ് നയിച്ച ദക്ഷിണാഫ്രിക്ക ലെജൻഡ്സിനെതിരെ 15 പന്തിൽ 16 റണ്ണുമായി സച്ചിൻ മടങ്ങി. യുവരാജ് സിങ്, സുരേഷ് റെയ്ന, ഇർഫാൻ പത്താൻ, യൂസഫ് പത്താൻ എന്നിവരുൾപ്പെടുന്നതാണ് ഇന്ത്യൻ ടീം.
കളിയിൽ ഇന്ത്യ 61 റണ്ണിന് ജയിച്ചു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ, സ്റ്റുവർട്ട് ബിന്നിയുടെ മികവിൽ (42 പന്തിൽ പുറത്താകാതെ 82) നാലു വിക്കറ്റിന് 217 റണ്ണെടുത്തു. ദക്ഷിണാഫ്രിക്കയുടെ മറുപടി ഒമ്പതു വിക്കറ്റിന് 156 റണ്ണിൽ അവസാനിച്ചു. 27 പന്തിൽ പുറത്താകാതെ 38 റൺ നേടിയ ജോണ്ടി റോഡ്സാണ് ടോപ് സ്കോറർ.