ലണ്ടൻ
എലിസബത്ത് രാജ്ഞിയുടെ ശൈലി പിന്തുടരുമെന്ന് സ്ഥാനാരോഹണ കൗൺസിലിൽ അഭിസംബോധന ചെയ്തുള്ള പ്രസംഗത്തില്‍ മകൻ ചാള്സ് മൂന്നാമന് രാജാവ് പറഞ്ഞു. എലിസബത്ത് രാജ്ഞിയുടെ മരണം ഔദ്യോഗികമായി അദ്ദേഹം ചടങ്ങിൽ പ്രഖ്യാപിച്ചു.
സാധാരണ രാജ്ഞിയുടെ മരണത്തിന് 24 മണിക്കൂറിനകം പിന്തുടർച്ചക്കാരനെ പ്രഖ്യാപിക്കുന്നതാണ് രീതി. എന്നാല്, രാജ്ഞിയുടെ മരണം വ്യാഴം വൈകിട്ടോടെ മാത്രം കൊട്ടാരം സ്ഥിരീകരിച്ചതിനാലാണ് ചാള്സ് മൂന്നാമന്റെ പ്രഖ്യാപനം വൈകിയത്. ജോര്ജ് ആറാമന് മരിച്ചതിനുശേഷം എലിസബത്തിനെ 1952 ഫെബ്രുവരി ആറിന് രാജ്ഞിയായി പ്രഖ്യാപിച്ചെങ്കിലും 16 മാസത്തിനുശേഷം 1953 ജൂണ് രണ്ടിനായിരുന്നു കിരീടധാരണം.















