ലണ്ടന്
ചാള്സ് മൂന്നാമന് ബ്രിട്ടന്റെ രാജാവായി അധികാരമേറ്റതോടെ പ്രധാനമന്ത്രി ലിസ് ട്രസും മുതിര്ന്ന അംഗങ്ങളും പാര്ലമെന്റിന്റെ അധോസഭയായ ഹൗസ് ഓഫ് കോമണ്സില് സത്യപ്രതിജ്ഞ പുതുക്കി. സ്പീക്കര് ലിന്ഡ്സെ ഹോയിലിയാണ് ആദ്യം രാജാവിന് കൂറ് പ്രഖ്യാപിച്ച് സത്യപ്രതിജ്ഞ നടത്തിയത്. നിലവിലെ ജനപ്രതിനിധികള് രാജ്ഞിയുടെ പേരില് സത്യപ്രതിജ്ഞ നടത്തി അധികാരത്തിലെത്തിയവരാണ്.
രാജാവ് മാറിയാൽ സത്യപ്രതിജ്ഞ പുതുക്കണമെന്ന് നിയമപരമായ നിഷ്കർഷയില്ല. എന്നാൽ, 650 പാർലമെന്റ് അംഗങ്ങള്‍ക്കും താൽപര്യമുണ്ടെങ്കിൽ സത്യപ്രതിജ്ഞ പുതുക്കാം.















