തിരുവനന്തപുരം> എ കെ ജി സെന്റർ ബോംബാക്രമണക്കേസിൽ കോൺഗ്രസുകാരെ അറസ്റ്റ് ചെയ്താൽ നിയമലംഘനങ്ങളുണ്ടാക്കുമെന്ന ഭീഷണിയുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. അന്വേഷണം യൂത്ത് കോൺഗ്രസ് നേതാക്കളിലേക്ക് നീങ്ങുന്നുവെന്ന വാർത്തകൾ പുറത്തുവന്നതിനു പിന്നാലെയാണ് വാർത്താസമ്മേളനം വിളിച്ച് സുധാകരൻ ഭീഷണി മുഴക്കിയത്.
രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ പേരിലാണ് വാർത്താസമ്മേളനം വിളിച്ചതെങ്കിലും എ കെ ജി സെന്റർ ആക്രമണവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് സംസാരിച്ചത്. “ഭരണം ദുരുപയോഗം ചെയ്താൽ ജനവികാരം ആളിക്കത്തിക്കും. അതിന് ചിലപ്പോൾ നിയമലംഘനമൊക്കെ നടത്തേണ്ടിവരും. അത് നാടിന് മോശമാകും. ഇപ്പോൾ ആരെയെങ്കിലും ഒരാളെ പിടിക്കും. പിടിയിലാകുന്നയാൾ നിരപരാധിയാണെന്നും സ്ഥലത്തില്ലാതിരുന്നുവെന്ന് തെളിയിക്കാൻ സാഹചര്യത്തെളിവുമുണ്ടാക്കും. അങ്ങനെ എത്രയോ കേസുകൾ ഒഴിവായി പോകുന്നുവെന്നും, സുധാകരൻ പറഞ്ഞു.