കാഞ്ഞങ്ങാട്> ഓട്ടോയിടിച്ച് ഗുരുതരമായി പരിക്കേറ്റ ആള് മരിച്ചു. കുളിയങ്കാല് ജംഗ്ഷനില് വെള്ളിയാഴ്ച ഉച്ചക്ക് ഓട്ടോയിടിച്ച് ഗുരുതര പരിക്കേറ്റ കല്ലൂരാവിയില് താമസിക്കുന്ന അബ്ദുറഹ്മാന് (64) ആണ് മരിച്ചത്. ഇദ്ദേഹത്തെ മംഗലാപുരത്ത് സ്വകാര്യ ആശുപത്രിയില് എത്തിച്ചെങ്കിലും ജീവന് രക്ഷിക്കനായില്ല.
ഭാര്യ: നഫീസ, മക്കള്: സുല്ഫിക്കര്, ഫൗസിയ, നൗഷീബ, ജസീന.















