ന്യൂഡൽഹി> എസ്എഫ്ഐ അഖിലേന്ത്യാ വിദ്യാഭ്യാസ മാർച്ചിന് ഡൽഹിയിൽ ഉജ്വല സ്വീകരണം. ഖൽസ കോളേജിൽനിന്ന് വെള്ളി പകൽ 11ന് ഡൽഹി സർവകലാശാലയിൽ എത്തിയ മാർച്ചിനെ നൂറുകണക്കിന് വിദ്യാർഥികൾ സ്വീകരിച്ചു. പൊതുയോഗത്തിൽ കിഴക്കൻ മേഖലാ ജാഥയുടെ ക്യാപ്റ്റനും അഖിലേന്ത്യാ ജനറൽ സെക്രട്ടറിയുമായ മയൂഖ് ബിശ്വാസ് സംസാരിച്ചു.
വൈകിട്ട് ജവാഹർലാൽ നെഹ്റു സർവകലാശാലയിൽ ജാഥയെ വാദ്യഘോഷത്തോടെ സ്വീകരിച്ചു. പൊതുസമ്മേളനത്തിൽ സാമ്പത്തിക വിദഗ്ധൻ പ്രഭാത് പട്നായിക് സംസാരിച്ചു. എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് വി പി സാനു, ജോയിന്റ് സെക്രട്ടറി ദിനിത് ദണ്ഡ, കേന്ദ്ര സെക്രട്ടറിയറ്റ് അംഗം നിതീഷ് നാരായണൻ തുടങ്ങിയവരും പങ്കെടുത്തു.