കോഴിക്കോട്> കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലുണ്ടായിരുന്ന രോഗി തൂങ്ങി മരിച്ചു. വയനാട് പുല്‍പ്പള്ളി സ്വദേശി രാജനാണ് പേവാര്‍ഡിലെ ഫാനില്‍ തൂങ്ങി മരിച്ചത്. കൂടെയുണ്ടായിരുന്ന മകളും മരുമകനും പുറത്തുപോയ സമയത്താണ് സംഭവം.
നഴ്സ് എത്തി വാതില്‍ മുട്ടിയിട്ടും തുറക്കാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗിയെ മരിച്ച നിലയില്‍ കണ്ടത്. പിത്താശയ സംബന്ധമായ രോഗത്തിന് ചികില്‍സയിലായിരുന്നു.