തിരുവനന്തപുരം> വിഴിഞ്ഞത്ത് കടലില്‍ ഒരു മൃതദേഹം കൂടി കണ്ടെത്തി. വര്‍ക്കല സ്വദേശി ഉസ്മാന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹം മുതലപ്പൊഴി ബോട്ട് അപകടത്തില്‍ കാണാതായ ഉസ്മാന്റേതെന്ന് ബന്ധുക്കള്‍ സ്ഥിരീകരിച്ചു. ഡിഎന്‍എ പരിശോധന നടത്തിയശേഷമാകും മൃതദേഹം വിട്ടുനല്‍കുക. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം നാലായി.
കഴിഞ്ഞ ദിവസമാണ് മുതലപ്പൊഴിയില്‍ ബോട്ടപകടം ഉണ്ടായത്. അന്ന് മൂന്ന് മൃതദേഹങ്ങളാണ് കണ്ടെത്തിയത്. മൃതദേഹം ഉസ്മാന്റേതെന്ന് തുടക്കത്തില്‍ തന്നെ സംശയം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ സ്ഥലത്തെത്തി തിരിച്ചറിയുകയായിരുന്നു.
ഉച്ചയോടെയാണ് വിഴിഞ്ഞത്ത് കടലില്‍ അജ്ഞാത മൃതദേഹം കണ്ടെത്തിയത്.