ന്യൂഡൽഹി> ഹരിയാന മുൻ മുഖ്യമന്ത്രിയും ഐഎൻഎൽഡി നേതാവുമായ ഓംപ്രകാശ് ചൗതാല സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി കൂടിക്കാഴ്ച നടത്തി. രാജ്യത്തെ ജനങ്ങൾ പ്രയാസത്തിലാണെന്നും അവരുടെ പ്രയാസങ്ങൾക്ക് ആശ്വാസം നൽകാൻ പ്രതിപക്ഷ ഐക്യത്തിന് കഴിയുമെന്നും ഓം പ്രകാശ് ചൗതാല സന്ദർശനത്തിന് ശേഷം പറഞ്ഞു. ഐഎൻഎൽഡി സെപ്തംബർ 25ന് ഹരിയാനയിൽ നടത്തുന്ന റാലിയിലേക്ക് സീതാറാം യെച്ചൂരിയെ ക്ഷണിച്ചാണ് ചൗതാല മടങ്ങിയത്.