കൊച്ചി> പൂവിളികളുമായി നാടും നഗരവും ഇന്ന് തിരുവോണം ആഘോഷിക്കുന്നു. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം വിരുന്നെത്തിയ ഓണത്തെ സമുചിതമായി ആഘോഷിക്കുകയാണ് മലയാളി. എല്ലാ മലയാളികൾക്കും രാഷ്ട്രപതി ദ്രൗപദി മുർമു ഓണാശംസ അറിയിച്ചു.
എല്ലാ സഹപൗരന്മാർക്കും വിശേഷിച്ച് മലയാളി സഹോദരങ്ങൾക്ക് ഓണാശംസകൾ നേരുന്നതായും വിളവെടുപ്പിൻറെ ഉൽസവമായ ഓണത്തിൻറെ ചൈതന്യം സാമൂഹ്യമൈത്രി ശക്തിപ്പെടുത്തുകയും ഏവർക്കും സമാധാനവും സമൃദ്ധിയും കൈവരുത്തുകയും ചെയ്യട്ടെയെന്ന് രാഷ്ട്രപതി ആശംസിച്ചു. ഓണം പ്രകൃതിയുടെ സുപ്രധാന പങ്കിനെയും നമ്മുടെ കഠിനാധ്വാനികളായ കർഷകരുടെ പ്രാധാന്യത്തെയും വീണ്ടും ഉറപ്പിക്കുന്നു. ഓണം നമ്മുടെ സമൂഹത്തിൽ ഐക്യത്തിന്റെ ചൈതന്യം വർദ്ധിപ്പിക്കട്ടെയെന്നും മോദി ആശംസിച്ചു.
എല്ലാ സഹപൗരന്മാർക്കും, വിശേഷിച്ചും മലയാളി സഹോദരങ്ങൾക്ക് ഓണാശംസകൾ നേരുന്നു.
വിളവെടുപ്പിന്റെ ഉത്സവമായ ഓണം സമത്വത്തിന്റെയും നീതിയുടെയും സത്യത്തിന്റെയും ആഘോഷം കൂടിയാണ്.
ഈ ഉത്സവത്തിന്റെ ചൈതന്യം സാമൂഹ്യമൈത്രി ശക്തിപ്പെടുത്തുകയും ഏവർക്കും സമാധാനവും സമൃദ്ധിയും കൈവരുത്തുകയും ചെയ്യട്ടെ
— President of India (@rashtrapatibhvn) September 8, 2022