ന്യൂഡൽഹി
ഹിജാബ് ജഡ്ജിമാർ ധരിക്കുന്ന തലപ്പാവിനു സമാനമല്ലെന്ന നിരീക്ഷണവുമായി സുപ്രീംകോടതി. കർണാടക സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ച ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജികളിൽ വാദം കേൾക്കവെയായിരുന്നു ജസ്റ്റിസ് ഹേമന്ദ് ഗുപ്തയുടെ നിരീക്ഷണം. ജഡ്ജിമാരുടെ തലപ്പാവും കുറിയും മതവിശ്വാസവുമായി ബന്ധമില്ലാത്തതാണെന്നും ഹിജാബുമായി താരതമ്യപ്പെടുത്താനാകില്ലെന്നും കോടതി വ്യക്തമാക്കി. തിങ്കളാഴ്ചത്തെ വാദം പൂർത്തിയാക്കിയ കോടതി കേസ് ബുധനാഴ്ച പരിഗണിക്കും. 23 ഹർജിയാണ് കോടതി ഒരുമിച്ച് പരിഗണിക്കുന്നത്.