പത്തനംതിട്ട> നായകടി ഏറ്റുമരിച്ച അഭിരാമിക്ക് പേവിഷബാധ ഏറ്റതായി സ്ഥിരീകരണം. പൂനയിലെ ലാബില്‍ നടന്ന പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. ഇന്ന് ഉച്ചയോടെയാണ് റാന്നി സ്വദേശിനി അഭിരാമി മരിച്ചത്.
തലച്ചോറില്‍ വൈറസ് ബാധയേറ്റ കുട്ടി വെന്റിലേറ്ററിലായിരുന്നു. ആഗസ്ത് 13ന് ആണ് കുട്ടിക്ക് കടിയേറ്റത്. രോഗലക്ഷണങ്ങള്‍ വന്നപ്പോള്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും, തുടര്‍ന്ന് കോട്ടയം ഐസിഎച്ചിലും പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ നിര്‍ദേശപ്രകാരം പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചാണ് ചികിത്സ നടത്തിയിരുന്നത്.