ന്യൂഡൽഹി>നടിയെ തട്ടികൊണ്ടുപോയി ആക്രമിച്ച കേസിന്റെ വിചാരണ ജനുവരി 31നുള്ളില്‍ പൂര്‍ത്തിയാക്കണമെന്നാണ് സുപ്രീംകോടതി നിര്‍ദേശം. കേസിൽ വിചരണക്ക് കൂടുതല്‍ സമയം അനുവദിച്ചാണ് വിചാരണ ജനുവരിയിൽ പൂർത്തിയാക്കാൻ നിർദേശം നൽകിയത്. വിചാരണ പൂര്‍ത്തിയാക്കാന്‍ എല്ലാവരും സഹകരിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. സെഷന്‍സ് കോടതി ജഡ്ജി ഹണി എം വര്‍ഗീസ് നല്കിയ ഹര്‍ജിയിലാണ് നടപടി.
വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സുപ്രീംകോടതി അനുവദിച്ച സമയം കഴിഞ്ഞ ഫെബ്രുവരി 22-ന് കഴിഞ്ഞിരുന്നു. വിചാരണ പൂര്‍ത്തിയാക്കാന്‍ ആറ് മാസത്തെ സമയം കൂടിയാണ് വിചാരണ കോടതി ജഡ്ജി ഹണി എം വര്‍ഗീസ് തേടിയത്. വിചാരണ ദൈനംദിനം നടത്തി എത്രയുംവേഗം പൂര്‍ത്തിയാക്കുന്നതാണ് നല്ലതെന്ന് സുപ്രീംകോടതി വാക്കാല്‍ അഭിപ്രായപ്പെട്ടു.