തിരുവനന്തപുരം> ലോകത്തിലെ ഏറ്റവും പ്രധാന കമ്യൂണിസ്റ്റ് വിരുദ്ധരിലൊരാളായ മാഗ്സസെയുടെ പേരിലുള്ള അവാർഡ് കമ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർടിയുടെ കേന്ദ്ര കമ്മിറ്റി അംഗത്തിന് നൽകുന്നത് അപമാനിക്കലാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു.
കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും തൊഴിലാളി പ്രസ്ഥാനത്തിന്റെയും നൂറു കണക്കിന് കേഡർമാരെ ശക്തമായി അടിച്ചമർത്തിയാളുടെ പേരിലുള്ളതാണ് മാഗ്സസെ അവാർഡ്. അതുകൊണ്ടാണ് ആ അവാർഡ് വാങ്ങുന്നത് ശരിയല്ല എന്ന നിലപാട് പാർടി സ്വീകരിച്ചത്. അത് കൃത്യമായി മനസിലാക്കി കെ കെ ശൈലജ നിലപാട് സ്വീകരിച്ചെന്നും മാധ്യമങ്ങളുടെ ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു.