ന്യൂഡൽഹി> കെ കെ ശൈലജ മഗ്സസെ അവാര്‍ഡ് നിരസിച്ചത് പാർട്ടിയുടെ കൂട്ടായ തീരുമാനമാണെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. പുരസ്കാരത്തിന് പരിഗണിക്കുന്ന വിവരം കെ കെ ശൈലജ ഒരാഴ്ച മുൻപ് അറിയിച്ചിരുന്നുവെന്നും അവാർഡ് നിരസിച്ചത് പാർട്ടിയുടെ കൂട്ടായ തീരുമാനമാണെന്നും യെച്ചൂരി വ്യക്തമാക്കി.
ആരോഗ്യരംഗത്തെ മുന്നേറ്റം കൂട്ടായ ശ്രമത്തിൻ്റെ ഫലമാണെന്നും, പുരസ്ക്കാരം വ്യക്തിക്കാണെന്നും പുരസ്കാര നിർണ്ണയ സമിതിയെ അറിയിച്ചിരുന്നു. എന്നാല്‍ വ്യക്തികള്‍ക്കാണ് പുരസ്കാരം നല്‍കാറുള്ളതെന്നാണ് ഫൗണ്ടേഷന് മറുപടി നല്‍കിയത്. ഫിലിപ്പൈൻസിൻ്റെ മുൻ പ്രസിഡന്റായ റമൺ മഗ്സസെയുടെ കമ്യൂണിസ്റ്റ് വിരുദ്ധതയും അവാർഡ് നിരസിക്കാൻ കാരണമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.