ഷാർജ
ഹോങ്കോങ്ങിനെ മുക്കി പാകിസ്ഥാൻ ഏഷ്യാകപ്പ് ട്വന്റി–-20 ക്രിക്കറ്റ് സൂപ്പർ ഫോറിൽ. 155 റണ്ണിനാണ് ജയം. 193 റൺ വിജയലക്ഷ്യം പിന്തുടർന്ന ഹോങ്കോങ്ങുകാർ 38 റണ്ണിന് കൂടാരം കയറി. പാകിസ്ഥാനെക്കൂടാതെ ഇന്ത്യ, അഫ്ഗാനിസ്ഥാൻ, ശ്രീലങ്ക ടീമുകളാണ് സൂപ്പർ ഫോറിൽ. നാളെ ഇന്ത്യ–-പാക് പോരാട്ടമുണ്ട്.
ഓപ്പണർ മുഹമ്മദ് റിസ്വാന്റെ (57 പന്തിൽ 78 റൺ) കരുത്തിലാണ് പാകിസ്ഥാൻ മികച്ച സ്കോർ നേടിയത്. ഫഖർ സമാനും (41 പന്തിൽ 53) ഖുഷ്ദിൽ ഷായും (15 പന്തിൽ 35*) പിന്തുണ നൽകി. മറുപടിയിൽ ഹോങ്കോങ് നിരയിൽ ആരും രണ്ടക്കം കടന്നില്ല. പാക് ബൗളർമാർ 10 റൺ എക്സ്ട്രാ നൽകി. പാകിസ്ഥാനായി സ്പിന്നർമാരായ ഷദാബ് ഖാൻ നാലും മുഹമ്മദ് നവാസ് മൂന്നും വിക്കറ്റ് വീഴ്ത്തി.
സ്കോർ: പാകിസ്ഥാൻ 2–-193, ഹോങ്കോങ് 38 (10.4)
ഇന്ത്യയുടെ മത്സരങ്ങൾ
നാളെ പാകിസ്ഥാനോട്
ചൊവ്വ ശ്രീലങ്കയോട്
വ്യാഴം അഫ്ഗാനിസ്ഥാനോട്