കൊൽക്കത്ത
വിദ്യാഭ്യാസം സംരക്ഷിക്കൂ, ഭരണഘടന സംരക്ഷിക്കൂ, രാജ്യം രക്ഷിക്കു എന്നീ ആവശ്യമുയര്‍ത്തിയ എസ്എഫ്ഐയുടെ ദേശീയ ജാഥകളുടെ ഭാഗമായ ഉത്തര പൂർവ ജാഥ കൊൽക്കത്തയിൽ സമാപിച്ചു.
ജാഥയ്ക്ക് സമാപനംകുറിച്ച് വെള്ളിയാഴ്ച കോളേജ് സ്ട്രീറ്റിൽ വൻ വിദ്യാർഥി റാലി നടന്നു. പൊതുയോഗത്തിൽ ബംഗാൾ ഇടതുമുന്നണി ചെയർമാൻ ബിമൻ ബസു, എസ്എഫ്ഐ ദേശീയ ജനറൽ സെക്രട്ടറി മയൂഖ് ബിശ്വാസ്, സംസ്ഥാന പ്രസിഡന്റ് പ്രതീകൂർ റഹ്മാൻ തുടങ്ങിയവര്‍ സംസാരിച്ചു.