ലണ്ടന്
ബോറിസ് ജോണ്സന്റെ പിന്‍ഗാമിയായ ബ്രിട്ടീഷ് പ്രധാനമന്ത്രിയെയും കണ്സര്വേറ്റീവ് പാര്ടി നേതാവിനെയും തെരഞ്ഞെടുക്കാനുള്ള മത്സരത്തിന്റെ വോട്ടെടുപ്പ് വെള്ളിയാഴ്ചയോടെ അവസാനിച്ചു. ഇതോടെ രാജ്യത്തെ 1,60,000 പാര്ടിയംഗങ്ങള് തപാല് ബാലറ്റിലടക്കം വോട്ട് രേഖപ്പെടുത്തി കഴിഞ്ഞു.
വിദേശകാര്യ സെക്രട്ടറി ലിസ് ട്രസും മുന് ധനമന്ത്രി ഋഷി സുനകും തമ്മിലുള്ള മത്സരത്തിന്റെ വിജയിയെ തിങ്കളാഴ്ച പ്രഖ്യാപിക്കും. പാര്ലമെന്റിലെ പാര്ടിയംഗങ്ങള്ക്കിടയില് നടന്ന ആദ്യറൗണ്ട് വോട്ടെടുപ്പുകളില് ഇന്ത്യന് വംശജന് ഋഷി സുനകായിരുന്നു മുന്നില്. എന്നാല്, ദേശീയതലത്തിലേക്കുള്ള വോട്ടെടുപ്പില് ലിസ് ട്രസിന്റെ മുന്നേറി.