Wednesday, March 18, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS INDIA

ഐഎന്‍എസ് വിക്രാന്ത് പ്രധാനമന്ത്രി രാജ്യത്തിനു സമര്‍പ്പിച്ചു

by News Desk
September 2, 2022
in INDIA
0
ഐഎന്‍എസ്-വിക്രാന്ത്-പ്രധാനമന്ത്രി-രാജ്യത്തിനു-സമര്‍പ്പിച്ചു
0
SHARES
26
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊച്ചി> ഇന്ത്യ തദ്ദേശീയമായി നിര്മിച്ച ആദ്യ വിമാനവാഹിനിക്കപ്പല് ഐഎന്എസ് വിക്രാന്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു സമര്പ്പിച്ചു. രാവിലെ 9.30ന് കൊച്ചി കപ്പല്ശാലയില് നടന്ന ചടങ്ങില് നാവികസേനയുടെ പുതിയ പതാകയും പ്രധാനമന്ത്രി പ്രകാശിപ്പിച്ചു. 20,000 കോടി രൂപയാണ് ഇന്ത്യയില് നിര്മിച്ച ഏറ്റവും വലിയ ഈ വിമാനവാഹിനിക്കപ്പലിന്റെ നിര്മാണച്ചെലവ്. ഇതോടെ സ്വന്തമായി വിമാനവാഹിനിക്കപ്പല് നിര്മിക്കാന് ശേഷിയുള്ള രാജ്യമായി ഇന്ത്യ.

രാജ്യം പുതിയൊരു സൂര്യോദയത്തിന് സാക്ഷിയാകുന്നുവെന്ന് ഐഎന്എസ് വിക്രാന്ത് രാജ്യത്തിനു സമര്പ്പിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ഐഎന്എസ് വിക്രാന്ത് ഇന്ത്യ നേരിടുന്ന വെല്ലുവിളികള്ക്കുള്ള ഉത്തരമാണെന്നും ഒരു ലക്ഷ്യവും അസാധ്യമല്ലെന്നു വിക്രാന്ത് തെളിയിച്ചുവെന്നും മോദി പറഞ്ഞു. ഇന്ത്യയ്ക്ക് ഇത് അഭിമാനനേട്ടമെന്ന് നാവികസേനാ മേധാവി അഡ്മിറല് ആര്. ഹരികുമാര് പറഞ്ഞു. ഐഎന്എസ് വിക്രാന്ത് രാജ്യത്തിനു മുതല്ക്കൂട്ടാകുമെന്നും വിക്രാന്ത് സ്വയംപര്യാപ്തതയുടെ പ്രതീകമാണെന്നും പ്രതിരോധമന്ത്രി രാജ്നാഥ് സിങ് കൂട്ടിച്ചേര്ത്തു.

കമഡോര് വിദ്യാധര് ഹര്കെയാണ് കപ്പലിന്റെ ചുമതലയുള്ള ഉയര്ന്ന ഉദ്യോഗസ്ഥന്. അന്തിമഘട്ട പരീക്ഷണങ്ങള്ക്ക് ഗോവയിലെ ഐഎന്എസ് ഹാന്സ നേവല് എയര് സ്റ്റേഷനിലേക്ക് കൊണ്ടുപോകും. പശ്ചിമ നാവിക കമാന്ഡിനുകീഴില് ഒരുവര്ഷത്തോളം യുദ്ധവിമാനങ്ങള് ടേക്ഓഫ് ചെയ്തും ലാന്ഡ് ചെയ്തുമുള്ള പരീക്ഷണങ്ങളായിരിക്കും. അടുത്തവര്ഷം നവംബറോടെ പൂര്ണമായും യുദ്ധരംഗത്ത് ഉപയോഗിക്കാനാകും.

13 വര്ഷത്തെ കാത്തിരിപ്പ്

2009ല് നിര്മാണം ആരംഭിച്ച വിക്രാന്തിന്റെ നിര്മാണവസ്തുക്കളില് 76 ശതമാനവും രാജ്യത്ത് ഉല്പ്പാദിപ്പിച്ചവയാണ്. ത്രീഡി വിര്ച്വല് റിയാലിറ്റി, ആധുനിക സോഫ്റ്റ്വെയറുകള് എന്നിവയും ഉപയോഗിച്ചു. 2021 ആഗസ്തില് ആദ്യ കടല്പരീക്ഷണം നടത്തി. 262 മീറ്റര് നീളവും 62 മീറ്റര് വീതിയും 59 മീറ്റര് ഉയരവുമുള്ള വിക്രാന്തിന്റെ മുകള് ഡെക്കില് 10 യുദ്ധവിമാനങ്ങളും കീഴ് ഡെക്കില് 20 വിമാനങ്ങളും വിന്യസിക്കാം. 88 മെഗാവാട്ട് കരുത്തുള്ള നാല് വാതക ടര്ബൈന് എന്ജിനുകളുണ്ട്. 28 മൈല് വേഗവും 18 മൈല് ക്രൂയിസിങ് വേഗവുമുണ്ടാകും. ഒറ്റയാത്രയില് 7500 നോട്ടിക്കല് മൈല് ദൂരംവരെ സഞ്ചരിക്കാം.

2300 കിലോമീറ്റര് നീളത്തില് കേബിളുകളും 120 കിലോമീറ്റര് നീളത്തില് പൈപ്പുകളും ഉപയോഗിച്ചു. 2300 കംപാര്ട്ട്മെന്റുകളുള്ള കപ്പലില് 1700 പേര്ക്ക് താമസിക്കാം. 40,000 ടണ്ണാണ് ഭാരം. 21,500 ടണ് സ്റ്റീല് ഉപയോഗിച്ചു.

Previous Post

ഇന്നും മഴ കനക്കും, ഒപ്പം ഇടിമിന്നലും; 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 8 ഇടത്ത് യെല്ലോ അലർട്ട്

Next Post

ദേശീയപാതക്ക് മരംമുറി: പക്ഷികൾ കൊല്ലപ്പെട്ട സംഭവത്തിൽ മന്ത്രി റിപ്പോർട്ട് തേടി

Related Posts

കർഷകർക്ക്‌-കിട്ടുന്നത്‌-വിപണിവിലയുടെ-മൂന്നിലൊന്ന്‌-മാത്രം-;-റിസർവ്‌-ബാങ്കിന്റെ-പഠന-റിപ്പോർട്ട്‌
INDIA

കർഷകർക്ക്‌ കിട്ടുന്നത്‌ വിപണിവിലയുടെ മൂന്നിലൊന്ന്‌ മാത്രം ; റിസർവ്‌ ബാങ്കിന്റെ പഠന റിപ്പോർട്ട്‌

October 8, 2024
73
മുഹമ്മദ്‌-സുബൈറിനെതിരെ-
യുപി-പൊലീസ്‌-കേസെടുത്തു
INDIA

മുഹമ്മദ്‌ സുബൈറിനെതിരെ 
യുപി പൊലീസ്‌ കേസെടുത്തു

October 8, 2024
85
പിഡിപിയുമായി-സഖ്യത്തിന്‌-തയ്യാറെന്ന്‌-
ഫാറൂഖ്‌-അബ്ദുള്ള
INDIA

പിഡിപിയുമായി സഖ്യത്തിന്‌ തയ്യാറെന്ന്‌ 
ഫാറൂഖ്‌ അബ്ദുള്ള

October 8, 2024
109
ലഡാക്കിന്-പൂർണ-സംസ്ഥാന-പദവി-;-വാങ്‌ചുക്കിന്-സിപിഐ-എം-പിന്തുണ
INDIA

ലഡാക്കിന് പൂർണ സംസ്ഥാന പദവി ; വാങ്‌ചുക്കിന് സിപിഐ എം പിന്തുണ

October 8, 2024
62
ഇടതുപക്ഷ-പാർടികളുടെ-നേതൃത്വത്തിൽ-യുദ്ധവിരുദ്ധദിനം-ആചരിച്ചു
INDIA

ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധദിനം ആചരിച്ചു

October 8, 2024
57
ജനവിധി-ഭയന്ന്‌-ബിജെപി;-ജമ്മു-കശ്മീർ-നിയമസഭലേക്ക്-അംഗങ്ങളെ-നാമനിർദ്ദേശം-ചെയ്യാൻ-ഗവർണർക്ക്‌-അധികാരം-നൽകി-കേന്ദ്രം
INDIA

ജനവിധി ഭയന്ന്‌ ബിജെപി; ജമ്മു കശ്മീർ നിയമസഭലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ ഗവർണർക്ക്‌ അധികാരം നൽകി കേന്ദ്രം

October 8, 2024
70
Next Post
ദേശീയപാതക്ക്-മരംമുറി:-പക്ഷികൾ-കൊല്ലപ്പെട്ട-സംഭവത്തിൽ-മന്ത്രി-റിപ്പോർട്ട്-തേടി

ദേശീയപാതക്ക് മരംമുറി: പക്ഷികൾ കൊല്ലപ്പെട്ട സംഭവത്തിൽ മന്ത്രി റിപ്പോർട്ട് തേടി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.