കൊച്ചി : കാര്ത്തി നായകനായി പി.എസ് മിത്രൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘സര്ദാര്’ ദീപാവലി നാളിൽ തിയ്യേറ്ററുകളിലെത്തും. വിജയുടെ മാസ്റ്റര്, കാർത്തിയുടെ സുൽത്താൻ തുടങ്ങിയ ചിത്രങ്ങൾ കേരളത്തില് വിതരണം ചെയ്ത ഫോര്ച്യൂണ് സിനിമാസ് ‘സര്ദാറി’ന്റെ കേരള വിതരണവകാശം സ്വന്തമാക്കി. തമിഴ്നാട്ടിലെ തിയറ്റര് റൈറ്റ്സ് ഉദയനിധി സ്റ്റാലിന്റെ റെഡ് ജിയാന്റ് മൂവീസാണ് .
ജി വി പ്രകാശ് കുമാർ സംഗീത സംവിധാനവും ജോര്ജ് സി വില്യംസാണ് ഛായാഗ്രാഹണവും റൂബൻ ‘ചിത്ര സംയോജനവും നിര്വഹിക്കുന്ന സർദാറിൻ്റെ തിരക്കഥയൊരുക്കുന്നത് സംവിധായകൻ പി എസ് മിത്രൻ തന്നെയാണ്. പ്രിൻസ് പിക്ചേഴ്സിന്റ ബാനറിലാണ് എസ് ‘ലക്ഷ്മണ് കുമാറാണ് നിര്മ്മാണം. ബോളിവുഡ് നടൻ ചങ്കി പാണ്ഡെ പ്രധാന വേഷത്തിൽ അഭിനയിക്കുന്ന സർദാറിൽ റാഷി ഖന്നയും, രജീഷ വിജയനുമാണ് നായികമാർ. പി.ആർ.ഒ: പി.ശിവപ്രസാദ്















