കൊച്ചി> ‘നീലാകാശം പച്ചക്കടല് ചുവന്ന ഭൂമി’ എന്ന സിനിമക്ക് ശേഷം വരുന്ന മുഴുനീള റോഡ് മൂവിയായ ഖജുരാഹോ ഡ്രീംസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര് മോഹന്ലാല് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിലൂടെ പ്രകാശനം ചെയ്തു. അര്ജുന് അശോകന്, ഷറഫുദ്ദീന്, ശ്രീനാഥ് ഭാസി, അദിതി രവി, ധ്രുവന് എന്നിവര് പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രം മനോജ് വാസുദേവാണ് സംവിധാനം ചെയ്യുന്നത്.
സേതു തിരക്കഥ ഒരുക്കുന്ന ഖജുരാഹോ ഡ്രീംസ് നിര്മിക്കുന്നത് ഗുഡ് ലൈന് പ്രൊഡക്ഷന്സിന്റെ ബാനറില് എം. കെ നാസര്. ഛായാഗ്രഹണം പ്രദീപ് നായര്. ഗോപി സുന്ദര് ആണ് ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നത്. എഡിറ്റിംഗ് ലിജോ പോള്. ഗാനരചന ഹരിനാരായണന്.















