കണ്ണൂർ> തമിഴ്നാട് സ്വദേശിയായ ഭർതൃമതിയെ ജ്യൂസിൽ മയക്കുമരുന്ന് നൽകി ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ ബന്ധുവായ തമിഴ്നാട് സ്വദേശിയായ സ്ത്രീയെയും യുവാവിനെയും കാസർക്കോട് സ്വദേശിയായ മറ്റൊരാളെയും സിറ്റി പൊലീസ് കസ്റ്റഡിയിൽ എടുത്തു.
പീഡനത്തിരയായ സ്ത്രീയുടെ അമ്മാവന്റെ ഭാര്യ മലർ, കാഞ്ഞങ്ങാട് സ്വദേശി വിജേഷ്, വിജേഷിന്റെ സുഹൃത്തായ മാറ്റൊരു കാസർക്കോട് സ്വദേശിയെയുമാണ് എസിപി ടി കെ രത്നകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷക സംഘം സേലത്തുവെച്ച് കസ്റ്റഡിയിലെടുത്തത്. നഗരത്തിലും പരിസരങ്ങളിലുമായി പഴയസാധനങ്ങൾ ശേഖരിക്കുന്നവരാണ് പ്രതികൾ.
ചാലയിൽ താമസിക്കുന്ന യുവതിയെ കഴിഞ്ഞ ശനിയാഴ്ചയാണ് ജോലിയുണ്ടെന്ന് പറഞ്ഞ് അമ്മായി വിളിച്ചുകൊണ്ടുപോയത്. ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ യുവതിയെ ഇവർ താമസിക്കുന്ന കാഞ്ഞിരയിലെ വീട്ടിലേക്ക് കൊണ്ടുപോവുകയും വൈകിയതിനാൽ ചാലയിലെ വീട്ടിലേക്ക് മടങ്ങേണ്ടെന്ന് നിർബന്ധിക്കുകയും ചെയ്തു. പിന്നീട് യുവതിക്ക് ലൈം ജ്യൂസ് കുടിക്കാൻ നൽകി. ഇത് കഴിച്ചയുടൻ മയങ്ങിപ്പോയെന്നും ഇതിനിടെ വിജേഷും കണ്ടാലറിയുന്ന മറ്റൊരാളും ചേർന്ന് പീഡിപ്പിച്ചെന്നുമാണ് യുവതി പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നത്.