ന്യൂഡല്‍ഹി> ഒന്നുരണ്ട് ദിവസം ഇറച്ചി കഴിച്ചില്ലെങ്കില്‍ ഒന്നും സംഭവിക്കില്ലെന്ന വിചിത്ര നിര്‍ദേശവുമായി ഗുജറാത്ത് ഹൈക്കോടതി. ജൈന മതക്കാരുടെ പര്യുഷാന് ഉത്സവത്തോട് അനുബന്ധിച്ച് ആഗസ്ത് 24 മുതല്‍ 31 വരെയും സെപ്തംബര്‍ നാലുമുതല്‍ ഒമ്പതുവരെയും നഗരത്തിലെ ഒരേയൊരു അറവുശാല പൂട്ടിയിടാനുള്ള അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പറേഷന്റെ ഉത്തരവിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ദേശം.
ഒന്നോ രണ്ടോ ദിവസം മാംസാഹാരം കഴിക്കുന്നതില്‍ സ്വയംനിയന്ത്രണം ഏര്‍പ്പെടുത്താമെന്നായിരുന്നു ജസ്റ്റിസ് സന്ദീപ് ഭട്ട് അറിയിച്ചത്. ഇഷ്ടഭക്ഷണം കഴിക്കാനുള്ള മൗലികാവകാശത്തെ ഹനിക്കുന്ന കോര്‍പറേഷന്റെ ഉത്തരവിനെതിരെ കുല്ഹിന്ദ് ജാമിയത്ത് അല്‍ ഖുറേഷ് കര്‍മസമിതിയാണ് ഹര്‍ജി നല്‍കിയത്.