ചാലക്കുടി
സംസ്ഥാന സീനിയർ ബാസ്കറ്റ്ബോളിൽ തിരുവനന്തപുരത്തിന് ഇരട്ടക്കിരീടം. പുരുഷ–-വനിത ടീമുകൾ ഫൈനലിൽ എറണാകുളത്തെ തോൽപ്പിച്ചു.
പുരുഷന്മാർ 78–-59നും വനിതകൾ 51–-38നും ജയിച്ചു. പുരുഷന്മാരിൽ നിലവിലെ ചാമ്പ്യന്മാരായിരുന്നു എറണാകുളം. വനിതകളിൽ തിരുവനന്തപുരം കിരീടം നിലനിർത്തുകയായിരുന്നു. രണ്ടുവിഭാഗത്തിലും തൃശൂർ മൂന്നാംസ്ഥാനം നേടി.