ന്യൂഡൽഹി
ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട ഒമ്പത് കേസിലെ അന്വേഷണം സിബിഐക്ക് കൈമാറണമെന്ന ആവശ്യം അപ്രസക്തമായെന്ന് നിരീക്ഷിച്ച് 11 ഹർജി സുപ്രീംകോടതി തീർപ്പാക്കി. ദേശീയ മനുഷ്യാവകാശ കമീഷൻ ഉൾപ്പെടെയുള്ള കക്ഷികൾ നൽകിയ ഹർജികൾ ചീഫ്ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് തീർപ്പാക്കിയത്. ഈ ഒമ്പത് കേസിൽ അന്വേഷണവും വിചാരണയും നടത്താൻ സുപ്രീംകോടതി പ്രത്യേക അന്വേഷകസംഘം (എസ്ഐടി) രൂപീകരിച്ചിരുന്നു. എട്ടിലും അന്വേഷണവും വിചാരണയും പൂർത്തിയായിയെന്നും മുതിർന്ന അഭിഭാഷകൻ മുകുൾ റോഹ്തഗി ആവശ്യപ്പെട്ടു.