തിരുവനന്തപുരം> കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേയ്ക്കുള്ള തെരഞ്ഞെടുപ്പ് പാർടിക്ക് ഗുണം ചെയ്യുമെന്ന് ശശി തരൂർ എംപി. കോൺഗ്രസിലെ ജി 23 നേതാക്കൾ തരൂരിനെ മത്സരിപ്പിച്ചിച്ചേക്കുമെന്ന റിപ്പോർട്ടുകൾക്കിടെയായിരുന്നു പ്രതികരണം. ഭരണത്തിൽ ഇല്ലെങ്കിലും കോൺഗ്രസ് പാർടിയിൽ ഇതുപോലൊരു തെരഞ്ഞെടുപ്പ് നടന്നാൽ ജനങ്ങളുടെ ശ്രദ്ധ ലഭിക്കും. പല സ്ഥാനാർഥികൾ മുന്നോട്ട് വരട്ടെ. മൂന്നര ആഴ്ചക്കകം തെരഞ്ഞെടുപ്പ് വിജ്ഞാപനമിറങ്ങും. മത്സരിക്കുമോ, ഇല്ലയോ എന്ന് ഇപ്പോൾ പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.