ഭോപ്പാൽ> പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ അറസ്റ്റിലായ പ്രതി ജാമ്യത്തിലിറങ്ങി പെൺകുട്ടിയെ വീണ്ടും ബലാത്സംഗം ചെയ്തു. മദ്യപ്രദേശിലെ റെവ ജില്ലയിലാണ് സംഭവം.
കഴിഞ്ഞ വർഷം സെപ്തംബറിലാണ് പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 26കാരനായ പ്രതി അസ്റ്റിലായത്. കഴിഞ്ഞ ആഴ്ച ജാമ്യത്തിൽ ഇറങ്ങിയ പ്രതി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി വീണ്ടും പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തു.