കോഴിക്കോട്> വിഴിഞ്ഞം തുറമുഖ നിർമാണം യാഥാർഥ്യമാകാനിരിക്കെ അതിനെതിരെ ഉയരുന്ന സമരം ഗൂഢവും ദൗർഭാഗ്യകരവുമാണെന്ന് ഐഎൻഎൽ സംസ്ഥാന സെക്രട്ടറിയറ്റ് യോഗം അഭിപ്രായപ്പെട്ടു. എല്ലാവിധ ശാസ്ത്രീയ പഠനവും നടത്തി പാരിസ്ഥിതിക അനുമതി നേടിയാണ് പദ്ധതിക്ക് തുടക്കമിട്ടത്. പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാൻ കേരളീയ സമൂഹം ഒന്നിക്കണം.
പാവങ്ങളായ മത്സ്യത്തൊഴിലാളികളെ തെറ്റിദ്ധരിപ്പിച്ചാണ് സമരം നടത്തുന്നതെന്നും യോഗം അഭിപ്രായപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് അഹമ്മദ് ദേവർകോവിൽ അധ്യക്ഷനായി. ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ സ്വാഗതം പറഞ്ഞു.