കൊച്ചി > ദളിത് ആക്ടിവിസ്റ്റ് രേഖ രാജിനെ എംജി സർവകലാശാലയിൽ ഗാന്ധിയൻ സ്റ്റഡീസിൽ അസിസ്റ്റന്റ് പ്രൊഫസറായി നിയമിച്ചത് ഹൈക്കോടതി റദ്ദാക്കി. റാങ്ക് പട്ടികയിൽ രണ്ടാംസ്ഥാനത്തുള്ള നിഷ വേലപ്പൻനായർ സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്. ഇന്റർവ്യൂവിന് മാർക്ക് നൽകിയ മാനദണ്ഡങ്ങൾ നിയമാനുസൃതമല്ലെന്ന് ജസ്റ്റിസുമാരായ പി ബി സുരേഷ് കുമാർ, സി എസ് സുധ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. നിയമനം ശരിവച്ച സിംഗിൾ ബെഞ്ച് വിധിക്കെതിരായ അപ്പീലാണ് ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്.