മട്ടന്നൂ> ഒരു കിലോയിലധികം സ്വർണവുമായി ദുബായിൽനിന്നെത്തിയ കാസർകോട് കളനാട് സ്വദേശി മുഹമ്മദ് ബിൻ റഷീദ് മുഹമ്മദ് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താളത്തിൽ കസ്റ്റംസ് പിടിയിൽ. സ്വർണമിശ്രിതം കാപ്സ്യൂളുകൾക്കുള്ളിലാക്കി ശരീരത്തിൽ ഒളിപ്പിച്ചാണ് കൊണ്ടുവന്നത്. കസ്റ്റംസ് സൂപ്രണ്ടുമാരായ കൂവൻ പ്രകാശൻ, ശ്രീവിദ്യ സുധീർ, ഇൻസ്പെക്ടർമാരായ സന്ദീപ് ദഹിയ, നിഷാന്ത് താക്കൂർ, ജൂബർഖാൻ, സുരേന്ദ്ര ജങ്കിദ്, അഭിഷേക് വർമ, ഹെഡ് ഹവിൽദാർ എം വി വത്സല, ഓഫീസ് സ്റ്റാഫുമാരായ ലിനേഷ്, ലയ എന്നിവരാണ് പരിശോധന നടത്തിയത്.