കൊച്ചി> വിഴിഞ്ഞം സമരത്തിനെതിരെ കേന്ദ്ര സേന വേണ്ടെന്ന് സംസ്ഥാന സർക്കാർ ഹെെക്കോടതിയിൽ അറിയിച്ചു. വിഴിഞ്ഞം പദ്ധതിക്ക് സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ട് വിഴിഞ്ഞം പോർട്ട് ട്രസ്റ്റ് ആണ് ഹെെക്കോടതിയെ സമീപിച്ചത്.
തുറമുഖ പദ്ധതിക്കെതിരെ സമരം നടക്കുന്ന പ്രദേശത്ത് ക്രമസമാധാനം ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി നിർദേശിച്ചു. കേസിൽ സമരക്കാർക്ക് കോടതി നോട്ടീസ് അയച്ചു.കേസ് തിങ്കളാഴ്ച വീണ്ടും വാദം കേൾക്കും.
എല്ലാ പഠനങ്ങൾക്കും ശേഷമാണ് പദ്ധതിയിലേക്കെത്തിയതെന്നും പദ്ധതിയുടെ സുരക്ഷയുടെ ഉത്തരവാദിത്തം സംസ്ഥാന ,കേന്ദ്ര സർക്കാരുകൾക്കുണ്ടെന്നും അദാനി ഗ്രൂപ്പ് പറഞ്ഞു. വീണ്ടും പാരിസ്ഥിതിക പഠനം വേണമെന്ന ആവശ്യം അനാവശ്യമെന്നും പദ്ധതി തടസപ്പെടുത്തുന്നത് പൊതു താൽപര്യത്തിന് വിരുദ്ധമാണെന്നും പദ്ധതിക്ക് പാരിസ്ഥിതിക അനുമതി 2014 ൽ ലഭിച്ചതാണെന്നും അദാനി ഗ്രൂപ്പ് അറിയിച്ചു. ജസ്റ്റിസ് അനുശിവരാമൻ അധ്യക്ഷയായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.