നാട്ടിക > സംസ്ഥാനങ്ങളുടെ അധികാരങ്ങൾകേന്ദ്രസർക്കാർകവർന്നെടുക്കുകയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻപറഞ്ഞു. കേന്ദ്രസർക്കാരിന്റെ ജനാധിപത്യ വിരുദ്ധ നയങ്ങൾകേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധത്തിൽഭിന്നതകളുണ്ടാക്കി. നികുതി നിർണയിക്കുന്നതിലുൾപ്പെടെയുള്ള സംസ്ഥാനങ്ങളുടെ ഫെഡറൽഅധികാരത്തിൽകൈകടത്തുകയാണ്. സിപിഐ ജില്ലാസമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം എ എം പരമൻ, എ എൻ രാജൻ, യു എസ് ശശി നഗറിൽ ( തൃപ്രയാർ ടിഎസ്ജിഎ സ്റ്റേഡിയം) ഉദ്ഘാടനം ചെയ്യുകയായിരുന്നു കാനം.
ജിഎസ്ടി നടപ്പാക്കിയതിന്റെ ഫലമായി കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളുടെ വരുമാനത്തിൽവൻ ഇടിവുണ്ടായി. നാടിന്റെ താൽപ്പര്യങ്ങൾക്കെതിരായി നവലിബറൽസംവിധാനങ്ങൾ അടിച്ചേൽപ്പിച്ചുകൊണ്ടുള്ള പരിഷ്കാര നടപടികളാണ് കേന്ദ്രം കൈക്കൊള്ളുന്നത്. കേന്ദ്രസർക്കാരിന്റെ ഇത്തരം നയങ്ങൾക്കെതിരായി ജനകീയ ഐക്യം ഉയർന്നുവരണമെന്നും അതിന് ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ യോജിച്ച മുന്നേറ്റം അനിവാര്യമാണെന്നും കാനം പറഞ്ഞു.
ബിജെപി സർക്കാരിനെതിരെ രാജ്യത്ത് ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിൽ മതേതര കക്ഷികളുടെ ഐക്യം ഉണ്ടാക്കണം. സിപിഐയും സിപിഐ എമ്മും മാത്രമാണ് ദേശീയ തലത്തിലും സംസ്ഥാനതലത്തിലും ഒരുമിച്ചു ചേർന്ന് പ്രവർത്തിക്കുന്നത്. ഇടതുപക്ഷ പാർടികൾ തന്നെ വ്യത്യസ്ത നിലപാടാണ് സ്വീകരിക്കുന്നത്. രാജ്യത്ത് ഇടതുപക്ഷ പാർടികളുടെ ഐക്യം കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.