ന്യൂഡല്‍ഹി> കൊലപാതക ശ്രമ കേസില്‍ പ്രതിയായ കോണ്‍ഗ്രസ് നേതാവ് ജാമ്യത്തിലിറങ്ങിയപ്പോള്‍ പാലഭിഷേകം നടത്തി സ്വീകരിച്ച് കോണ്‍ഗ്രസ് അനുയായികള്‍. സ്വീകരണത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി.
കോണ്‍ഗ്രസ് നേതാവ് രാജു ഭഡോരിയക്കാണ് പ്രവര്‍ത്തകര്‍ വൈറല്‍ സ്വീകരണമൊരുക്കിയത്. ജൂലൈ 13ന് രാജസ്ഥാനിലെ കോട്ടയില്‍ നിന്നാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ജൂലൈ ആറിനായിരുന്നു കൊലപാതക ശ്രമം. തുടര്‍ന്ന് ബുധനാഴ്ചയാണ് ഇയാള്‍ ജാമ്യത്തിലിറങ്ങിയത്.
ജയിലില്‍ നിന്നും നേതാവിനെ സ്വീകരിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജാഥയായി എത്തുകയായിരുന്നു. തുടര്‍ന്ന് പാലഭിഷേകവും നടത്തി. അതേസമയം, കോണ്‍ഗ്രസ് നേതാവിനെ കള്ളക്കേസില്‍ കുടുക്കുകയായിരുന്നുവെന്നാണ് പാര്‍ട്ടി സെക്രട്ടറി നീലാഭ് ശുക്ലയുടെ ആരോപണം
#Watch – Supporters of a Congress corporator, accused of attempting to kill a #BJP functionary, gave him a milk bath and welcomed him by beating drums after he was released on #bail from a #jail here in #MadhyaPradesh#Breaking #India #Crime #Congress #ViralVideo #IndiaNews #MP pic.twitter.com/l6yycSAC3b
— Free Press Journal (@fpjindia) August 25, 2022