തിരുവനന്തപുരം > സംവിധായകൻ ഷാജി കൈലാസിൻ്റെ മാതാവ് ജാനകി എസ് നായർ (88) അന്തരിച്ചു. കുറവൻകോണത്തെ കൈരളി നഗറിലെ തേജസ് വീട്ടിൽ രാവിലെ ഒമ്പതിനായിരുന്നു അന്ത്യം. മറ്റു മക്കൾ: കൃഷ്ണ കുമാർ, ശാന്തി ജാനകി, പരേതനായ ജയശങ്കർ. മരുമക്കൾ: ചിത്ര ഷാജി, അഡ്വ. മിനി കൃഷ്ണകുമാർ. സംസ്കാരം വൈകീട്ട് 4ന് ശാന്തികവാടത്തിൽ. സിനിമ, രാഷ്ട്രീയ, സാംസ്കാരിക രംഗത്തെ പ്രമുഖർ അന്ത്യോപചാരമർപ്പിക്കാൻ വീട്ടിലെത്തിയിരുന്നു.