തൃശ്ശൂർ > കാട്ടാനശല്യം രൂക്ഷമായ തൃശ്ശൂർ ചാലക്കുടി റേഞ്ചിലെ പാലാപിള്ളിയിലേക്ക് കുങ്കിയാനകളെ എത്തിക്കും. മുത്തങ്ങയിൽ നിന്നുള്ള വിക്രം, ഭരത് എന്നീ ആനകളെയാണ് പാലാപിള്ളിയിൽ എത്തിക്കുക. ചീഫ് വൈൽഡ് ലൈഫ് വാർഡന്റേതാണ് ഉത്തരവ്.
കാട്ടാനക്കൂട്ടം തുടർച്ചയായി ജനവാസ മേഖലകളിലെത്തുന്ന സാഹചര്യത്തിലാണ് വനംവകുപ്പിന്റെ നീക്കം. കഴിഞ്ഞ ദിവസം പാലപ്പിള്ളിയിലെ റബ്ബർ എസ്റ്റേറ്റിലാണ് കാട്ടാന കൂട്ടമിറങ്ങിയത്. 4 കുട്ടിയാനകളും 5 കൊമ്പന്മാരും ഉൾപ്പടെ 24 ആനകളാണ് പുതുക്കാട് എസ്റ്റേറ്റിലെ സെക്ടര്‍ 89 ഭാഗത്ത് എത്തിയത്.