കൊൽക്കത്ത
ഡ്യുറന്റ് കപ്പ് ഫുട്ബോൾ മത്സരത്തിനിടെ ബംഗളൂരു എഫ്സി ടീമിലെ ഒരു താരത്തിനെതിരെ വംശീയാധിക്ഷേപം നടന്നതായി ആരോപണം. ഇന്ത്യൻ എയർഫോഴ്സുമായുള്ള മത്സരത്തിനിടെയായിരുന്നു സംഭവം. ബന്ധപ്പട്ടവരെ ഇക്കാര്യം അറിയിച്ചതായി ബംഗളൂരു ടീം വ്യക്തമാക്കി.
കൊൽക്കത്തയിൽവച്ചായിരുന്നു മത്സരം. എതിർ ടീമിലെ കളിക്കാരിലൊരാളാണ് അധിക്ഷേപം നടത്തിയത്.
ടൂർണമെന്റിൽ തുടർച്ചയായ രണ്ടാംജയമാണ് ബംഗളൂരു സ്വന്തമാക്കിയത്. എയർഫോഴ്സിനെ നാല് ഗോളിന് തകർത്തു. റോയ് കൃഷ്ണ, സുനിൽ ഛേത്രി, ഫെെസൽ അലി, ശിവ ശക്തി എന്നിവർ ഗോളടിച്ചു.