തിരുവനന്തപുരം
പൊതുജന സേവനരംഗത്തെ നൂതന ആശയാവിഷ്കാരങ്ങൾക്കുള്ള 2018, 2019, 2020 വർഷങ്ങളിലെ മുഖ്യമന്ത്രിയുടെ അവാർഡുകൾ മുഖ്യമന്ത്രി പിണറായി വിജയൻ വിതരണം ചെയ്തു.2018ൽ പബ്ലിക് സർവീസ് ഡെലിവറി വിഭാഗത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി പോർട്ടൽ, പ്രൊസീഡ്യുറൽ ഇന്റർവെൻഷനിൽ കേരള പൊലീസ് സൈബർ ഡോം, 2019ൽ പബ്ലിക് സർവീസ് ഡെലിവറിയിൽ റവന്യൂ ഇ -പേമന്റ് സിസ്റ്റം, പ്രൊസീഡ്യുറൽ ഇന്റർവെൻഷനിൽ ലിറ്റിൽ കൈറ്റ്സിന്റെ ഫസ്റ്റ് ബെൽ, ഡവലപ്മെന്റൽ ഇന്റർവെൻഷനിൽ കോഴിക്കോട് ജില്ലാ ഭരണകേന്ദ്രത്തിന്റെ നമ്മുടെ കോഴിക്കോട് പദ്ധതി, 2020ൽ പബ്ലിക് സർവീസ് ഡെലിവറിയിൽ വ്യവസായവികസന കോർപറേഷന്റെ കെ- സ്വിഫ്റ്റ് പദ്ധതി, പേഴ്സനൽ മാനേജ്മെന്റിൽ കിലയുടെ മൂഡിൽ ഓൺലൈൻ പാഠ്യപദ്ധതിയുമാണ് അവാർഡുകൾ നേടിയത്.
അഞ്ചു ലക്ഷം രൂപയും ഫലകവും പ്രശംസാപത്രവുമാണ് അവാർഡ്. സ്പെഷ്യൽ അവാർഡ് വിഭാഗത്തിൽ (2019) എറണാകുളം മണീട് കുടുംബാരോഗ്യ കേന്ദ്രവും ഇമ്യൂണോ ചെയിൻ വികസിപ്പിച്ച കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റിയും (2020 വർഷം) അവാർഡുകൾ ഏറ്റുവാങ്ങി. രണ്ടരലക്ഷം രൂപയും ഫലകവും പ്രശംസാപത്രവുമാണ് ഈയിനത്തിൽ അവാർഡ്.
പുരസ്കാരം നേടിയ വകുപ്പുകളെയും സ്ഥാപനങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു. മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനായി. ഐഎംജി ഡയറക്ടർ കെ ജയകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.