കുന്നംകുളം> കീഴൂരിൽ മകൾ അമ്മയെ വിഷം കൊടുത്ത് കൊലപ്പെടുത്തി. കീഴൂർ ചൂഴിയാട്ടിൽ വീട്ടിൽ ചന്ദ്രൻ്റ ഭാര്യ രുഗ്മിണി (58 )യാണ് മരിച്ചത്. സംഭവത്തിൽ മകൾ ഇന്ദുലേഖയെ പോലീസ് കസ്റ്റഡിയിലെടുത്തതായി സൂചന. ലക്ഷങ്ങളുടെ സാമ്പത്തിക ബാധ്യതയുള്ള ഇന്ദുലേഖ അമ്മയെ കൊലപ്പെടുത്തി സ്ഥലം കൈക്കലാക്കി വിൽപ്പന നടത്തിയ സാമ്പത്തിക ബാധ്യത തീർക്കുന്നതിനായാണ് കൊലപാതകം ചെയ്തതെന്നാണ് വിവരം.
കഴിഞ്ഞ തിങ്കളാഴ്ചയാണ് രുഗ്മിണി മരിച്ചത്.ഇക്കഴിഞ്ഞ 18 ന് വിദേശത്തായിരുന്ന മകളുടെ ഭർത്താവിനെ കൊണ്ടുവരാൻ മകൾക്കൊപ്പം നെടുമ്പാശേരിയിൽ പോയിരുന്നു. മടങ്ങി വരുന്നതിനിടെ കഴിച്ച ഭക്ഷണത്തിൽ വിഷം കലർത്തിയെന്നാണ് കരുതുന്നത്.വീട്ടിൽ തിരിച്ചെത്തി പിറ്റേ ദിവസം ചർദ്ധിച്ചതിനെ തുടർന്ന് കുന്നംകുളം താലൂക്ക് ആശുപത്രിയിലും തുടർന്ന് മലങ്കര ആശുപത്രിയിലും പ്രവേശിപ്പിച്ചു. നില വഷളായതിനെ തുടർന്ന് ത്രിശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും തിങ്കളാഴ്ച മരിച്ചു. ചൊവ്വാഴ്ച കുന്നംകുളം നഗരസഭ ക്രിമി റ്റോറിയത്തിൽ സംസ്കരിച്ചു.
സംഭവത്തിൽ അസാധാരണ മരണത്തിന് പോലീസ് കേസെടുത്തിരുന്നു. മരണത്തിൽ അസ്വാഭാവികത തോന്നിയതിനെ തുടർന്ന് ഡോക്ടർമാർ നടത്തിയ പരിശോധനയിലാണ് ശരീരത്തിൽ വിഷാംശം കണ്ടെത്തിയത്. ഇതോടെ ഈ സമയത്ത് വീട്ടിൽ ഉണ്ടായിരുന്നവരെ വിളിച്ച് ചോദ്യം ചെയ്തതിലാണ് മകൾ ഇന്ദുലേഖ വിഷം നൽകിയതെന്ന് സ്ഥിരീകരിച്ചത്. കേച്ചേരി സ്വദേശിയായ ചന്ദ്രനും കുടുംബവും 10 വർഷം മുമ്പാണ് കിഴൂരിൽ താമസമാക്കിയത്.മരണ ശേഷം വീടും സ്ഥലവും മകളുടെ പേരിൽ എഴുതി വെച്ചിരുന്നു. സാമ്പത്തിക ബാധ്യത മൂലം ബുദ്ധിമുട്ടിലായ മകൾ അമ്മയെ കൊലപ്പെടുത്തി സ്വത്ത് തട്ടിയെടുത്ത് വില്പ് ന നടത്താനായാണ് ഈ കൊടും ക്രുരതക്ക് മുതിർന്നതെന്നാണ് കരുതുന്നത്