ന്യൂഡൽഹി> ആം ആദ്മി പാർട്ടി വിട്ട് ബിജെപിയിൽ ചേരാൻ കോടികൾ വാഗ്ദാനം ചെയ്തെന്ന് വെളിപ്പെടുത്തി മുതിർന്ന നേതാക്കൾ രംഗത്ത്. ഒന്നുകില്‍ 20 കോടി വാങ്ങി ബിജെപിയില്‍ ചേരുക അല്ലെങ്കില്‍ സിബിഐ കേസിനെ നേരിടുകയെന്ന ഭീഷണിയാണ് ഉണ്ടായതെന്ന് നേതാക്കൾ പറയുന്നു.
എംഎല്‍എമാരായ അജയ് ദത്ത്, സഞ്ജ് ഷാ, സോംനാഥ് ഭാരതി, കുല്‍ദീപ് കുമാര്‍ എന്നിവരുടെയടുത്താണ് നേതാക്കള്‍ ബന്ധപ്പെട്ടത്. ബിജെപിയില്‍ ചേര്‍ന്നാല്‍ 20 കോടിയും മറ്റ് എംഎല്‍എമാരെ കൂട്ടിയാല്‍ 25 കോടിയും വാഗ്ദാനം ചെയ്തെന്ന് പാർട്ടി വക്താവ് സഞ്ജയ് സിങ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.