പട്ന > ബിഹാറിൽ ആർജെഡി നേതാക്കളുടെ വീടുകളിൽ സിബിഐ റെയ്ഡ്. യുപിഎ കാലത്ത് ലാലുപ്രസാദ് യാദവ് റെയില്‍വേ മന്ത്രിയായിരുന്ന കാലത്തെ റെയില്‍വേ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട അഴിമതി കേസിലാണ് റെയ്ഡ് എന്നാണ് വിവരം. ബിജെപി ബന്ധം അവസാനിച്ച് നിതീഷ് കുമാര്‍ രൂപീകരിച്ച മഹാസഖ്യ സര്‍ക്കാര്‍ നിയമസഭയില്‍ ഇന്ന് വിശ്വാസവോട്ട് തേടാനിരിക്കെയാണ് സിബിഐയുടെ നീക്കം.