ന്യൂഡൽഹി > മാധ്യമഭീമനായ എൻഡിടിവിയെ വിഴുങ്ങാൻ അദാനി ഗ്രൂപ്പ്. എൻഡിടിവിയിലെ 29.18 ശതമാനം ഓഹരിയാണ് ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള അദാനി ഗ്രൂപ്പ് സ്വന്തമാക്കിയത്. അദാനി മീഡിയ നെറ്റ്വർക്ക് ലിമിറ്റഡിന്റെ കീഴിലുള്ള വിശ്വപ്രധാൻ കൊമേഴ്സ്യൽ പ്രൈവറ്റ് ലിമിറ്റഡാണ് ഓഹരികൾ വാങ്ങിയത്.
എൻഡിടിവിയിൽ 29.18 ശതമാനം ഓഹരി നിക്ഷേപമുള്ള ആർആർപിആർ ഹോൾഡിങ് പ്രൈവറ്റ് ലിമിറ്റഡിന്റെ 99.5 ശതമാനം ഓഹരി വിസിപിഎൽ വാങ്ങിയതോടെയാണ് അദാനിക്ക് എൻഡിടിവിയിലും പങ്കാളിത്തമുണ്ടായത്. സെബി ചട്ടങ്ങൾ പ്രകാരം 26 ശതമാനം ഓഹരികൾക്ക് ഓപ്പൺ ഓഫറും അദാനി മുന്നോട്ടുവെച്ചിട്ടുണ്ട്.