ഹൈദരബാദ്> പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ ബിജെപി എംഎല്‍എ അറസ്റ്റില്‍. തെലങ്കാനയിലെ ഗോഷാമഹല്‍ എംഎല്‍എ ടി രാജാ സിങ്ങിനെയാണ് തെലങ്കാന പൊലീസ് അറസ്റ്റ് ചെയ്തത്. എംഎൽഎയ്ക്കെതിരെ മതവിശ്വാസം വ്രണപ്പെടുത്തിയതിനെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.
രാജാ സിംഗ് പ്രവാചകനെതിരെ അപകീർത്തി പരാമർശം നടത്തുന്ന വിഡിയോ പുറത്തുവന്നതിനു പിന്നാലെ ഹൈദരാബാദിൻ്റെ വിവിധ ഇടങ്ങളിൽ പ്രതിഷേധം നടന്നു. ഇതിനെ തുടർന്നാണ് രാജാ സിംഗിനെ അറസ്റ്റ് ചെയ്തത്.
Telangana Police detains BJP MLA Raja Singh for his alleged derogatory comments against Prophet Muhammad https://t.co/wZrwhIX1D1 pic.twitter.com/e4kkvM10ZQ
— ANI (@ANI) August 23, 2022