തിരുവനന്തപുരം> അധ്യാപികയും എഴുത്തുകാരിയുമായിരുന്ന എം.ലക്ഷ്മിക്കുട്ടിയമ്മ(87) അന്തരിച്ചു. കുഴിത്തുറ ശ്രീദേവി കുമാരി വിമന്‍സ് കോളേജ് പ്രിന്‍സിപ്പലും മലയാള അധ്യാപികയുമായിരുന്നു. കാവാലം ഓലിക്കല്‍ കുടുംബാംഗമാണ്. കവി അയ്യപ്പപ്പണിക്കരുടെ സഹോദരിയാണ്.മകന്റെ വസതിയായ പാപ്പനംകോട് വിശ്വംഭരന് റോഡ് മണിയങ്കരത്തോപ്പ് കാവാലം വീട്ടിലായിരുന്നു അന്ത്യം.
അയ്യപ്പപ്പണിക്കരെ അനുസ്മരിച്ച് ലക്ഷ്മിക്കുട്ടിയമ്മ എഴുതിയ ‘ നിറവേറിയ വാഗ്ദാനം, അയ്യപ്പപ്പണിക്കര്‍ എന്റെ കൊച്ചേട്ടന്’ എന്ന പുസ്തകം ശ്രദ്ധേയമായിരുന്നു. കവിയുടെ പതിനാറാം ചരമവാര്ഷികത്തലേന്നാണ് സഹോദരി വിടവാങ്ങിയത്.
പരേതനായ കെ.ബി.നായരാണ് ഭര്‍ത്താവ്. മക്കള്‍; ഡോ.ആനന്ദ് കെ.ബി (റിട്ട.പ്രൊഫസര്‍, വി.ടി.എം.എന്‍.എസ്.എസ് കോളേജ്, ധനുവച്ചപുരം), ബി.അമൃത് ലാല്‍ (ഡെപ്യൂട്ടി എഡിറ്റര്‍, ഇന്ത്യന്‍ എക്സ്പ്രസ്, ന്യൂഡെല്‍ഹി). മരുമക്കള്‍: ശ്രീജ പി.എം (സീനിയര്‍ മാനേജര്‍, ഐ.ഒ.ബി ചാറോട്ടുകോണം) സിന്ധു വി.നായര്‍. സഞ്ചയനം പാപ്പനംകോട്ടെ വസതിയില്‍ വെളളിയാഴ്ച രാവിലെ എട്ടിന്.